പലചരക്ക് കട നടത്തിയിരുന്ന മോഹനന്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാർ വീട്ടിനുള്ളിലേക്ക് കടന്നത്.
കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍ (62) ഭാര്യ മിനി (53) മകന്‍ ആദര്‍ശ് (18) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മോഹനന്‍ വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തി വരികയായിരുന്നു. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കുടിവെള്ളത്തച്ചൊല്ലി ആലക്കോട് പഞ്ചായത്ത് ഓഫീസിനുള്ളിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം
ആദര്‍ശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദര്‍ശ് കാറളം വി.എച്ച്.എസ്.ഇ.യിലെ പ്ലസ്ടൂ വിദ്യാര്‍ഥിയാണ്. ദമ്പതിമാരുടെ മകള്‍ മിഷ ഭര്‍ത്താവിനോടൊപ്പം വിദേശത്താണ്

Post a Comment