ഉമ്മൻ ചാണ്ടി തീവ്രപരിചരണ വിഭാഗത്തിൽ;ന്യൂമോണിയ സ്ഥിരീകരിച്ചു.



നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുതമ്പിയുടെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് രാവിലെ 10.30ന് പുറത്തുവിടും. ചാണ്ടിക്ക് ന്യൂമോണിയയുടെ ആരംഭ ഘട്ടമാണെന്നും ആന്റിബയോട്ടിക് നൽകിയെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.

Post a Comment

Previous Post Next Post