ആലക്കോട്: കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ഒടയൻചാൽ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, തൊടുപുഴ, പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, റാന്നി, എരുമേലി, പത്തനംതിട്ട, പത്തനാപുരം വഴി പുനലൂരിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. കാഞ്ഞങ്ങാട് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടും. രണ്ടിന് വെള്ളരിക്കുണ്ട്, 2.55ന് ചെറുപുഴ, 4.45ന് കണ്ണൂർ, 7.45ന് കോഴിക്കോട്, രാവിലെ ആറിന് പുനലൂർ എന്നിങ്ങനെയാണ് സമയക്രമം. തിരിച്ച് പുനലൂരിൽ നിന്ന് രണ്ടിന് പുറപ്പെട്ട് 3.10 ന് പത്തനംതിട്ട, 3.30ന് എരുമേലി, നാലിന് പാല, പുലർച്ചെ 5.20ന് ചെറുപുഴ, 5.30ന് വെള്ളരിക്കുണ്ട്, ആറിന് ഒടയൻചാൽ വഴി കാഞ്ഞങ്ങാട് എത്തിച്ചേരും.
.jpeg)
Post a Comment