ഭക്ഷ്യവിഷബാധയെ തുടർന്ന് കർണാടകയിൽ 137 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിലെ ശക്തിനഗറിലെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വിദ്യാർഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

Post a Comment