ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചാക്യാർകൂത്ത് അഞ്ച് മുതൽ കാഴ്ച വരവ്.രാത്രി ഏഴിന് കേളി, പള്ളിവേട്ടചടങ്ങുകൾ. ക്ഷേത്ര സ്റ്റേജിൽ രാത്രി ഏഴ് മുതൽ പ്രശസ്ത
സംഗീതജ്ഞ മാതംഗി സത്യമൂർത്തി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. ഒമ്പത് മുതൽ അരങ്ങം ശിവപാർവതി തിരുവാതിര കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 9.20 മുതൽ ചെന്നൈ കലാക്ഷേത്രത്തിലെ
ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, അരങ്ങത്തെ തീർത്ഥ മനോജ് അവതരിപ്പിക്കുന്ന നൃത്തം. പത്ത് മണിക്ക് പ്രശസ്ത സിനിമാതാരങ്ങളായ നോബിയും ഉല്ലാസ് പന്തളവും നേതൃത്വം നൽകുന്ന ബംബർ ആഘോഷരാവ്. എട്ട് ദിവസമായി നടന്നു വരുന്ന കൊടിയേറ്റ് മഹോത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ചടങ്ങുകൾ നാളെ നടക്കും. ഉത്തര കേരളത്തിലെ പ്രസിദ്ധമായ അരങ്ങം ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്

Post a Comment