ആലക്കോട്: മലയോര ഹൈവേയിൽ
നിർമ്മാണം നടന്നുവരുന്ന ആലക്കോട്, കരുവഞ്ചാൽ പാലങ്ങളുടെ പ്രവൃത്തി പുരോഗതി അഡ്വ.സജീവ് ജോസഫ് എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ അശോകമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും
ജനകീയ കമ്മിറ്റി ഭാരവാഹികളും അടങ്ങിയ സംഘം സന്ദർശിച്ച് വിലയിരുത്തി. ആലക്കോട് പാലത്തിന്റെ പ്രവൃത്തി മെയ് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മാർച്ച് ആദ്യവാരത്തോടെ
സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി ആരംഭിക്കുമെന്നും
ഉദ്യോഗസ്ഥ സംഘം എം.എൽ.എയെയും ജനകീയ കമ്മിറ്റി ഭാരവാഹികളെയും അറിയിച്ചു. കരുവഞ്ചാൽ പാലത്തിന്റെയും പ്രവൃത്തി വേഗത്തിൽ
പൂർത്തീകരിക്കും. ഇരുപാലങ്ങളിലും സംഘം സന്ദർശനം നടത്തി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുകയും കരാറുകാർക്ക് ആവശ്യമായമാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു.പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരീഷ്,
എ.ഇ.നിഷാദ്, അസി. എ.ഇ.ജ്യോതി, ജനകീയകമ്മിറ്റി ഭാരവാഹികകളായ കെ.പി.സാബു, പി.വി.ബാബുരാജ്, മാത്യു പുതിയേടം, ടോമി കുമ്പിടിയാംമാക്കൽ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ നേരിട്ട തടസങ്ങളെ അതിജീവിച്ച് കൊണ്ടാണ് ആലക്കോട് പാലത്തിന്റെ പ്രവൃത്തി പൂർത്തീകരണത്തിലേക്ക് നീങ്ങുന്നത്. മഴക്കാലത്തിന് മുമ്പായി പാലം പൂർത്തിയാക്കപ്പെടുന്നത് മലയോരത്തെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment