എ ഗീത സംസ്ഥാനത്തെ മികച്ച കളക്ടർ

 


സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യു വകുപ്പ് അവാർഡ് വയനാട് കളക്ടർ എ ഗീതയ്ക്ക്. മാനന്തവാടി സബ്ബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ്ബ് കളക്ടർ. മികച്ച കളക്ട്രേറ്റ്, മികച്ച റവന്യു ഡിവിഷൻ ഓഫീസ് അവാർഡുകളും വയനാടും മാനന്തവാടിയും നേടി. റവന്യു ദിനമായ നാളെ കൊല്ലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Post a Comment

Previous Post Next Post