തുര്‍ക്കി: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3,700 കവിഞ്ഞു.
14,000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തുര്‍ക്കിയില്‍ 2,379 പേരും സിറിയയില്‍ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇപ്പോഴും നിരവധി പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ മരുന്നുകള്‍ ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്ന് ഭൂചലനങ്ങളാണ് മേഖലയില്‍ കനത്ത നാശം വിതച്ചത്.

Post a Comment