ആലക്കോട്:ആലക്കോട് വീടിന് സമീപത്ത വിറക് പുരയ്ക്കുള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് ടീമിലെ പാമ്പുപിടിത്ത വിദഗ്ധൻ ഉദയഗിരിയിലെ മനു പിടികൂടി. രയരോം ടൗണിൽ പരപ്പ് റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീടിന് ചേർന്നുള്ള വിറക് പുരയിലാണ് കഴിഞ്ഞ രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
നാട്ടുകാർ വനംവകുപ്പിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് മനു
സ്ഥലത്തെത്തി പാമ്പിനെ പിടികൂടി
യത്. വീടിന് സമീപത്തെ തോട്ടു ചാലിൽ നിന്നാണ് പാമ്പ് വിറകുപുരയ്ക്കുള്ളിൽ കയറിയത്.
Post a Comment