കൊരട്ടി (തൃശ്ശൂര്‍): ഇരുന്നൂറ് രൂപയുടെ മൂലധനത്തില്‍നിന്ന് ഐ.ടി.യുടെ ആഗോള സാധ്യതകളിലേക്കുള്ള വളര്‍ച്ചയില്‍ ഒപ്പംനിന്ന ആദ്യ ജീവനക്കാരന് സ്‌നേഹസമ്മാനമായി ഏതാണ്ട് 70 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്.
കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ആഗോള ഐ.ടി. സൊലൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ് കമ്ബനി സി.ഇ.ഒ. എബിന്‍ ജോസാണ് കമ്ബനിയുടെ വളര്‍ച്ചയിലും വിജയത്തിലും കൂടെനിന്ന ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ക്ലിന്റ് ആന്റണി ക്ക് കാര്‍ സമ്മാനിച്ചത്.
2012-ല്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ് കമ്ബനിക്ക് തുടക്കംകുറിക്കുമ്ബോള്‍ സ്ഥാപനത്തിനൊപ്പമുണ്ടായിരുന്ന നാലുപേരില്‍ ആദ്യ ജീവനക്കാരനാണ് ക്ലിന്റ്. 10 വര്‍ഷം പിന്നിട്ട കമ്ബനിക്ക് നിലവില്‍ ലോകത്തെമ്ബാടുമുള്ള 650 പ്രമുഖ കമ്ബനികള്‍ ഇടപാടുകാരുടെ പട്ടികയിലുണ്ടെന്ന് വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു.
കാറിന്റെ കൈമാറ്റച്ചടങ്ങില്‍ ഇന്‍ഫോ പാര്‍ക്ക് സി.ഇ. ഒ. സുശാന്ത് കുറുന്തില്‍, ഇന്‍ഫോ പാര്‍ക്ക് കേരള സ്ഥാപക സി.ഇ.ഒ. കെ.ജി. ഗിരീഷ് ബാബു, മെന്റര്‍ ജോസഫ് മറ്റപ്പിള്ളി, ഷമീം റഫീഖ് തുടങ്ങിയവരും സംബന്ധിച്ചു.

Post a Comment