വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; കൊട്ടിയൂരില്‍ എത്തിയത് നാലംഗ സംഘം; പൊലീസ് തെരച്ചില്‍ തുടങ്ങി



കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ കൊട്ടിയൂര്‍ പഞ്ചായത്തിലെ കൂനംപള്ള കോളനിയില്‍ മാവോയിസ്റ്റുകളിറക്കി. കര്‍ഷകനായ കൂനം ദിനേശന്‍ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്.


ശനിയാഴ്‌ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുകയും അരി വാങ്ങിയ ശേഷം ഇവിടെയുണ്ടാക്കിയ ഭക്ഷണം കഴിച്ചതിനു ശേഷം രണ്ട് മണിക്കൂറിലേറെ ചെലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതായി ദിനേശന്‍ പറഞ്ഞു. മാവോയിസ്റ്റുകള കണ്ടെത്താനായി തണ്ടര്‍ബോള്‍ ട്ടും പൊലിസും സംയുക്ത പരിശോധന തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഉള്‍ വനത്തിലേക്ക് കടന്നതായാണ് വിവരം. മൂന്നാഴ്‌ച്ച മുന്‍പ് പാലുകാച്ചിയിലും മാവോയിസ്റ്റുകളിറങ്ങിയിരുന്നു.


എന്നാല്‍ ഇവിടെയെത്തിയത് മൊയ്തീന്റെ നേത്യത്വത്തിലുള്ള മാവോയിസ്റ്റു സംഘമാണെന്ന് ആറളം പൊലിസ് തിരിച്ചറിഞ്ഞിരുന്നു. പശ്മി മഘട്ടം മലനിരകളില്‍ മാവോയിസ്റ്റ് ചുവപ്പു ഇടനാഴിയുണ്ടെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് വീണ്ടും കൊട്ടിയൂരില്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ ഇറങ്ങിയത്. ഇതിനിടെ മാവോവാദികള്‍ അക്രമിച്ചു ആയുധങ്ങള്‍ പിടിച്ചെടുക്കുമെന്ന ഭീതിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മലയോരപൊലിസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Post a Comment

Previous Post Next Post