ആലക്കോട്: കുടിവെള്ളത്തച്ചൊല്ലി ആലക്കോട് പഞ്ചായത്ത്
ഓഫീസിനുള്ളിൽ എൽ.ഡി.ഫ്-യു.ഡി.എഫ് സംഘർഷം ഉടലെടുത്തു. ഇന്നലെ വൈകുന്നേരമായിരുന്നു
സംഭവം. ജലനിധി അടക്കമുള്ള കുടി
വ വെള്ള പ്രശ്നം പരിഹരിക്കണമെന്നാ
വശ്യപ്പെട്ട് ഇന്നലെ രാവിലെ മുതൽ
പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നടത്തി വന്നിരുന്ന സത്യഗ്രഹ
സമരം സമാപിക്കുന്നതിനിടെയാണ്
നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. എൽ.ഡി.എഫ് അംഗങ്ങൾ രാവിലെ ഓഫീസിന് മുന്നിൽ
സമരം ആരംഭിക്കുന്ന സമയത്ത്
പഞ്ചായത്ത് പ്രസിഡണ്ട് ജോജി
കന്നിക്കാട്ട് ഓഫീസിലുണ്ടായിരുന്നില്ല. ഉച്ച കഴിഞ്ഞാണ് ഓഫീസിലെത്തിയത്. വൈകുന്നേരം നാലരയോടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള
ഈ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
സമരം ചെയ്തുകൊണ്ടിരുന്ന എൽ.ഡി.
- എഫ് അംഗങ്ങൾ നിവേദനം നൽകു
ന്നതിനായി പഞ്ചായത്ത് പ്രസിഡണ്ടിന്റെ മുറിയിലേക്ക് കയറി. ബിൽ
അടയ്ക്കാത്ത തിനെ തുടർന്ന്
വൈദ്യുതി വകുപ്പ് ഫ്യൂസ് ഊരിയ
രയരോം ജലനിധി പദ്ധതിയുടെ
പ്രവർത്തനം പുനരാരംഭിക്കുന്നതിന്
പഞ്ചായത്ത് ഓൺഫണ്ടിൽ നിന്ന് തുക
അനുവദിക്കണമെന്ന് കെ.പി.സാബു
വിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ്
അംഗങ്ങൾ പഞ്ചായത്ത് പ്രസിഡണ്ടി
നോടാവശ്യപ്പെട്ടു.എന്നാൽ ഇത് പ്രായോഗികമായി
ബുദ്ധിമുട്ടാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. തുടർന്ന് ഇതേ
ച്ചൊല്ലി വനിത പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള എൽ.ഡി.എഫ്
പ്രവർത്തകരും പഞ്ചായത്ത് പ്രസിഡണ്ടും തമ്മിൽ വാക്കേറ്റവും
ബഹളവുമായി. സംഘർഷത്തിനിടെ മേശപ്പുറത്തുണ്ടായിരുന്ന
പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഫോൺ തകർന്നു. എൽ.ഡി.എഫ്
പ്രവർത്തകരാണ് ഫോൺ തകർക്കുകയും തന്നെ കയ്യേറ്റം ചെയ്യാൻ
ശ്രമിക്കുകയും ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നി
ക്കാട്ട് ആരോപിച്ചു. അതേസമയം വനിതകൾ അടക്കമുള്ള പഞ്ചായത്ത് മെമ്പർമാരോട് പ്രസിഡണ്ട് മോശമായി പെരുമാറിയെന്നും
ഇവരെ അവഹേളിച്ചുവെന്നും എൽ.ഡി.എഫും ആരോപിച്ചു. വിവ
രമറിഞ്ഞ് എസ്.ഐമാരായ ജോസ് ഡൊമിനിക്, പ്രദീപൻ എന്നിവ
രുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. കൂടുതൽ യു.ഡി.
എഫ്-എൽ.ഡി.എഫ് പ്രവർത്തകർ സ്ഥലത്തെത്തി. പഞ്ചായത്ത്
പ്രസിഡണ്ടിന്റെ മുറിക്കുള്ളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും
സംഘർഷം ഉടലെടുത്തു. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ഏറെ പണിപ്പെട്ട് ജനപ്രതിനിധികൾ ഒഴികെയുള്ളവരെ
മുറിക്കുള്ളിൽ നിന്ന് പുറത്താക്കി. സംഭവമറിഞ്ഞ് തളിപ്പറമ്പ് ഡി.വൈ.എസ്.പി: എം.പി.വിനോദും സ്ഥലത്തെത്തി. തുടർന്ന് അദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, യു.ഡി.എഫ്, എൽ.ഡി.എഫ്
മെമ്പർമാർ തുടങ്ങിയവരുമായി ചർച്ച നടത്തുകയും കുടിവെള്ള
പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ അടിയന്തര
പഞ്ചായത്ത് ഭരണസമിതിയുടെ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥക്ക് രാത്രി ഏഴരയോടെ ശമനമായത്. ഇതിനിടെ പഞ്ചായത്ത് പ്രസിഡണ്ടിന് നേരെ എൽ.ഡി.എഫ്
അക്രമം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ ആല
ക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എൽ.ഡി.എഫ്
നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് വിശദീകരണ
പൊതുയോഗവും സംഘടിപ്പിച്ചു സംഭവവുമായി ബന്ധപ്പെട്ട്
ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു.
.jpeg)
Post a Comment