ചെറുപുഴ: ബസ് സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ 8.30 മണിയോടെ പാടിയോട്ടുചാൽ ബസ് സ്റ്റാൻറിലാണ് സമയക്രമത്തെ ചൊല്ലി ജീവനക്കാർ ഏറ്റുമുട്ടിയത്.തിരുമേനിയിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സുഭാഷ് ബസിലെ ജീവനക്കാരും കോഴിച്ചിലിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന ജാൻവി ബസിലെ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്.പരിക്കേറ്റ സുഭാഷ് ബസ് ഡ്രൈവർപാടിച്ചാൽ സ്വദേശി ഹരീഷ് കുമാറിൻ്റെ പരാതിയിൽ ജാൻവി ബസിലെ ക്ലീനർകോക്കടവിലെ പി.ജെ തോമസിൻ്റെ പേരിലും, ഇയാളുടെ പരാതിയിൽ ഹരീഷ് കുമാറിനെതിരെയും ചെറുപുഴ പോലീസ് കേസെടുത്തു.പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

Post a Comment