ചെറുപുഴ: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം ഒറ്റരാത്രി കൊണ്ട് 55 ഓളം കമുകിൻ തൈകൾ കുത്തിമറിച്ച് നശിപ്പിച്ചു.
തിരുമേനി ചാത്തമംഗലത്തെ വരിക്കപ്ലാന്തടത്തിൻ വർഗീസിന്റെ രണ്ട് വർഷം പ്രായമായ കമുകിൻ തൈകളാണ് നശിപ്പിച്ചത്. കൂടാതെ വാഴ, ചേന, ചേമ്പ് തുടങ്ങിയ വിളകളും നശിപ്പിച്ചു.
കൂട്ടിയിട്ട തേങ്ങകളും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാട്ടുപന്നിക്കൂട്ടമിറങ്ങിയത്. കമുകിൻ തൈകൾ കുത്തിമറിച്ച് ചുവട് ചവച്ച് തുപ്പിയനിലയിലാണുള്ളത്.
200 ലേറെ കമുകിൻ തൈകളാണ് നട്ടിരുന്നത്. ബാക്കിയുള്ളവ കൂടി നശിപ്പിക്കുമോ എന്നുള്ള ആശങ്കയിലാണ് കർഷകർ.
.jpeg)
Post a Comment