പൂര്‍വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പല്‍ മരിച്ചു



പൂര്‍വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പല്‍ മരിച്ചു

ഇന്‍ഡോര്‍: മാര്‍ക്ക് ലിസ്റ്റ് നല്‍കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പൂര്‍വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പല്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പലായ വിമുക്ത ശര്‍മ (54) ആണ് മരിച്ചത്.


80 ശതമാനത്തോളം പൊള്ളലേറ്റ പ്രിന്‍സിപ്പല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അക്രമം നടത്തിയ അശുതോഷ് ശ്രീവാസ്തവയെ (24) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


നാലുമാസം മുമ്പ് നടന്ന പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിനെച്ചൊല്ലി കോളജിലെ മറ്റൊരു പ്രഫസറെ ശ്രീവാസ്തവ കത്തിയുപയോഗിച്ച് ആക്രമിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ശ്രീവാസ്തവ ജാമ്യത്തിലിറങ്ങി കോളജിലെത്തി പ്രിന്‍സിപ്പലിനോടു കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു.

Post a Comment

Previous Post Next Post