കണ്ണൂര്‍: റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരേ കോടതിയെ സമീപിച്ച അഭിഭാഷകന്‍റെ ബൈക്കും കാറും അക്രമികള്‍ അടിച്ച് തകര്‍ത്തു. പയ്യന്നൂരിലെ അഡ്വ. മുരളി പള്ളത്തിന്‍റെ വാഹനങ്ങളാണ് അക്രമികള്‍ തകര്‍ത്തത്. ഞായറാഴ്ച അര്‍ധ രാത്രിയിലാണ് സംഭവം.
നേരത്തേ, പയ്യന്നൂര്‍ പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരേ മുരളി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഞായറാഴ്ച ചിലർ ഇദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ സ്ഥലം ഏറ്റെടുത്തിരുന്നു. മുരളി ഇത് എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു.
ഇതിലുള്ള വൈരാഗ്യമാകാം അക്രമത്തിന് പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment