ക്ഷേത്രോത്സവത്തില്‍ തിടമ്പേറ്റി റോബോട്ട് ആന; കേരളത്തിലാദ്യം

 


തൃശൂര്‍: ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ റോബോട്ട് ആന തിടമ്പേറ്റി. "പെറ്റ ഇന്ത്യ' എന്ന സംഘടന ക്ഷേത്രത്തിന് സമ്മാനിച്ച റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമനാണ് തിടമ്പേറ്റിയത്.


കേരളത്തില്‍ ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിന് തിടമ്പേറ്റുന്നത്. യന്ത്ര ആനയ്ക്ക് 11 അടി ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.


ഞായറാഴ്ച ഇരിഞ്ഞാടപ്പിള്ളി രാമന്‍റെ "നടയിരുത്തല്‍' (ആനകളെ ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങ്) നടത്തിയിരുന്നു.

Post a Comment

Previous Post Next Post