താമരശ്ശേരി ചുരത്തിലെ യൂസര്‍ ഫീസ് ഈടാക്കല്‍; തീരുമാനം പിന്‍വലിച്ചു



 ഈ മാസം മുതല്‍ താമരശ്ശേരി ചുരത്തില്‍ യൂസര്‍ ഫീസ് ഈടാക്കുമെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിച്ചിരിക്കുകയാണ്.

ചുരത്തില്‍ നിര്‍ത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് യൂസര്‍ ഫീസ് ഏര്‍പ്പെടുത്തിയ നടപടിയാണ് പിന്‍വലിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. വ്യൂപോയന്റുകള്‍ ഉള്‍പ്പെടെ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ഭാഗങ്ങളില്‍ വാഹനമൊന്നിന് ഇരുപതു രൂപ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍, യൂസര്‍ ഫീസ് ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം)എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ. വിനയരാജ് എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.

Post a Comment

Previous Post Next Post