സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുക.
അതേസമയം, ബജറ്റ് അവതരിപ്പിക്കാനിരിക്കെ സര്‍ക്കാരിന്റെ കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി കൂടി നേരിടണം.
ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍ 2700 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് ലഭിച്ചത്.
കിഫ്‌ബി എടുത്ത വായ്പ സര്‍ക്കാരിന്റെ വായ്‌പയായി കാണിച്ചുകൊണ്ടാണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരിക്കുന്നത്. ബജറ്റില്‍ ആശങ്കയിലാണ് ജനങ്ങള്‍.
ഉപയോഗ സാധനങ്ങളുടെ വില വര്‍ധനവിന് പിന്നാലെ നികുതി ഭാരം കൂടി അടിച്ചേല്പിക്കപ്പെടുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പുതിയതായി നികുതികളും സേവന നിരക്കുകളും ഏര്‍പ്പെടുത്തുവാനും സാധ്യതയുണ്ട്.

Post a Comment