സംസ്ഥാനത്ത് വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് വാഹനം നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ ആളപായമില്ല. സംസ്ഥാനത്ത് തുടർച്ചയായി ഓടിക്കൊണ്ടിരിക്കെ കാറുകൾ കത്തിനശിക്കുകയാണ്. ഇന്നലെ കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ചിരുന്നു.

Post a Comment