സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

 


സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ്യതിയാനം. പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വ‍ർണത്തിന് 41920 രൂപയായും ഒരു ഗ്രാമിന് 5240 രൂപയായും വില കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 42000 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1858 ഡോളറാണ് വില. ഫെബ്രുവരി 2ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. ഒരു പവന് 42880 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ സ്വർണ വ്യാപാരം.

Post a Comment

Previous Post Next Post