ചെറുപുഴ: താഴെചൊവ്വയില്‍ പ്രതിമകള്‍ വില്‍ക്കുന്ന നാടോടികള്‍ താമസിക്കുന്ന കൂരയില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്.
ചെറുപുഴ സ്വദേശി ഷൈബിന്‍ ജോസഫിനെതിരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.
പ്രതിമകള്‍ വില്‍ക്കാനെത്തിയ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്നാരോപിച്ച് ഷൈജു നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.

Post a Comment