കണ്ണൂരിൽ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ട്രയല്‍ റണ്‍

 


കണ്ണൂര്‍ :കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം കോര്‍ണറിലെ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രത്തിലെ കാര്‍ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ട്രയല്‍ റണ്‍ നടത്തി.മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ട്രയല്‍ റണ്‍.കോര്‍പറേഷന്റെ രണ്ടാമത്തെ കാര്‍ പാര്‍ക്കിംഗ് കേന്ദ്രം പീതാബര പാര്‍ക്കിലാണ് നിര്‍മ്മിക്കുന്നത്.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷം മുമ്ബാണ് ഇതിന്റെ പ്രവൃത്തി ആരംഭിച്ചത്.ട്രയല്‍ റണ്‍ വീക്ഷിക്കുന്നതിനായി മേയര്‍ അഡ്വ.ടി.ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. ഷമീമ, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ശ്രീജ ആരംഭന്‍, കെ. പി അബ്ദുള്‍ റസാഖ്, കെ. പി അനിത, പി.വി ജയസൂര്യന്‍, കെ. സീത, മിനി അനില്‍കുമാര്‍ , ശ്രീലത വി.കെ, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മണികണ്ഠകുമാര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.പി വല്‍സന്‍, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന അഡിസോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ് പരാഗ് മല്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതോടെ നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് ഒരളവോളം പരിഹാരമാകും. കേന്ദ്രം പെട്ടെന്ന് പൂര്‍ണ്ണ സജ്ജമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും- മേയര്‍ അഡ്വ.ടി.ഒ മോഹനന്‍


മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രം 2


ചിലവ് 11.27 കോടി


പാര്‍ക്കിംഗ് 155 വാഹനങ്ങള്‍

Post a Comment

Previous Post Next Post