70 കിലോ മീറ്റര്‍ വാഹനത്തില്‍ യാത്ര ചെയ്ത് പോയി 512 കിലോ ഉള്ളി വിറ്റ കര്‍ഷകന് കിട്ടിയ ലാഭം വെറും നിസ്സാരം.
2.49 രൂപയാണ് ആകെ ഉള്ളി വിറ്റപ്പോള്‍ കിട്ടിയത്. മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള ഒരു കര്‍ഷകനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. സോലാപൂര്‍ ബര്‍ഷി സ്വദേശി രാജേന്ദ്ര ചവാനാണ് ഉള്ളിയുമായി പോയത്. കിലോയ്ക്ക് 1 രൂപ വെച്ചാണ് കര്‍ഷകന് കിട്ടിയത്.
അഞ്ച് ക്വിന്റലില്‍ കൂടുതല്‍ ഭാരമുള്ള 10 ചാക്ക് ഉള്ളിയാണ് സോലാപൂരില്‍ വില്‍പ്പനയ്‌ക്കായി എത്തിച്ചത്. വ്യാപാരി കര്‍ഷകന് നല്‍കിയത്
ക്വിന്റലിന് 100 രൂപയായിരുന്നു. ഇത് രാജ്യം മുഴുവന്‍ വലിയ ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഉള്ളി കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കണമെന്നും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും രാജേന്ദ്ര ചവാന്‍ പറഞ്ഞു.
എന്നാല്‍ കര്‍ഷകന്‍ കൊണ്ട് വന്നത് 10 ചാക്ക് മാത്രമായിരുന്നു എന്നും ഇത് ഗ്രേഡ് കുറഞ്ഞ ഉള്ളി ആയിരുന്നെന്നുമാണ് ഉള്ളി എടുത്ത വ്യാപാരി പറയുന്നത്. അതിനാലാണ് ക്വിന്റലിന് 100 രൂപ ലഭിച്ചത്. 400 ലധികം ചാക്കുകള്‍ തനിക്ക് വിറ്റ് ഇതേ കര്‍ഷകന് നേരത്തെ നല്ല വരുമാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉഉള്ളിയുടെ വില വിപണിയില്‍ കുത്തനെ ഇടിഞ്ഞെന്നാണ് വ്യാപാരികളുടെ സംഘടന പറയുന്നത്. ഈ ഉള്ളി നാഫെഡ് വാങ്ങുന്നതല്ല, അതിനാല്‍ ഈ 'ഖാരിഫ്' ഉള്ളിക്ക് സര്‍ക്കാര്‍ വിപണി ലഭ്യമാക്കുക എന്നതാണ് ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉള്ളിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ കയറ്റുമതി, ഇറക്കുമതി നയം സ്ഥിരതയുള്ളതല്ല. ഞങ്ങള്‍ക്ക് പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ ഉള്ളിക്ക് രണ്ട് സ്ഥിരം വിപണികളുണ്ടായിരുന്നു - എന്നാല്‍ സര്‍ക്കാരിന്റെ പൊരുത്തക്കേട് കാരണം അവര്‍ ഇറാനില്‍ നിന്ന് ഉള്ളി വാങ്ങുന്നു. മൂന്നാമത്തെ വിപണി ശ്രീലങ്കയാണ്. എല്ലാവര്‍ക്കും അവരുടെ സാഹചര്യം അറിയാം, അവരുടെ ഉല്‍പ്പന്നങ്ങള്‍ അയയ്ക്കാന്‍ ആരും റിസ്ക് എടുക്കുന്നില്ല," അദ്ദേഹം പറഞ്ഞു.
ഈ ഉള്ളി സര്‍ക്കാര്‍ വാങ്ങണമെന്നും അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കണമെന്നും - വ്യാപാരികളുടെ വക്താവും പറയുന്നു.

Post a Comment