കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിമാസം ഒരു ലക്ഷം യാത്രക്കാര്‍ എന്ന നിലയിലേക്കാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം എത്തിയിരിക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്ക് പ്രകാരം 124547 പേരാണ് ജനുവരി മാസം കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഇതിന് മുന്‍പ് 2020 ജനുവരിയില്‍ ആണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. അന്ന് 1,36,178 പേരാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്.
2019 ജനുവരിയില്‍ 51151 പേരാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 ജനുവരിയില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 70,008 ആയി. 2022 ജനുവരിയില്‍ 79,417 പേരും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തു.
'പാര്‍ട്ടി നേതൃത്വമല്ല, വിശ്വാസികളാണ് ക്ഷേത്രഭരണം കൈകാര്യം ചെയ്യേണ്ടത്': എംവി ഗോവിന്ദന്‍
ഇതില്‍ നിന്ന് കൊവിഡിന് തൊട്ട് മുന്‍പ് ആണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കൂടുതല്‍ പേര്‍ യാത്ര ചെയ്തത് എന്ന് വ്യക്തമാണ്. കൊവിഡിന് ശേഷം വിമാന സര്‍വീസ് വീണ്ടും ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് വീണ്ടും പ്രതിമാസം ഒരു ലക്ഷം യാത്രക്കാര്‍ എന്നതിലേക്ക് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം എത്തിയത്.
തുടര്‍ന്ന് കഴിഞ്ഞ നാല് മാസം വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുറവായിരുന്നു. എന്നാല്‍ 2022 ഡിസംബര്‍ മുതല്‍ വീണ്ടും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവളം കഴിഞ്ഞ വര്‍ഷം തൊട്ടാണ് സജീവമായത്.
2020 ല്‍ കൊവിഡ് ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി വിദേശ കമ്ബനികള്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയിട്ടുണ്ടായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ കമ്ബനികള്‍ക്ക് 65 അന്താരാഷ്ട്ര സര്‍വീസുകള്‍ ആണ് ഉള്ളത്.
Post a Comment