ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കേബിള്‍ കഴുത്തില്‍ കുരുങ്ങി; സ്‌കൂട്ടറില്‍ നിന്നും വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കഴുത്തില്‍ കേബിള്‍ കുരുങ്ങിയ വീട്ടമ്മ സ്‌കൂട്ടറില്‍ നിന്നും വീണു മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍തറയില്‍ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് ദേശീയപാത 66ല്‍ ഇടശ്ശേരി ജംക്ഷനിലാണ് സംഭവം. എരുവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്‌ ബന്ധുവീട്ടില്‍ വന്നു മടങ്ങുമ്ബോഴായിരുന്നു അപകടം.


ഇടറോഡില്‍നിന്നു ദേശീയപാതയിലേക്കു കയറുമ്ബോള്‍ റോഡരികിലെ പഴയ ടെലിഫോണ്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ഉഷ സ്‌കൂട്ടറില്‍നിന്നു താഴെവീണു. ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Post a Comment

Previous Post Next Post