ചണ്ഡീഗഡ്: കോവിഡ് -19 ല്‍ നിന്ന് രക്ഷനേടാന്‍ മൂന്ന് വര്‍ഷമായി വീടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന 33 കാരിയേയും മകനെയും മോചിപ്പിച്ച് പൊലീസ് സംഘം.
ഹരിയാനയിലെ ഗുരുഗ്രാമിലെ ചക്കര്‍പുരിലാണ് കോവിഡിനെ ഭയന്ന് മുന്‍മുന്‍ എന്ന യുവതി തന്‍്റെ 10 വയസ്സുള്ള മകനോടൊപ്പം വാടക വീട്ടില്‍ കഴിഞ്ഞത്.
പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും എത്തി വീടിന്‍റെ പ്രധാന വാതില്‍ തകര്‍ത്താണ് യുവതിയെയും മകനെയും പുറത്തെത്തിച്ചത്. യുവതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും യുവതിയെയും മകനെയും റോഹ്ത്തക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഗുരുഗ്രാം സിവില്‍ സര്‍ജന്‍ ഡോ.വീരേന്ദര്‍ യാദവ് പറഞ്ഞു.
ഫെബ്രുവരി 17 ന് യുവതിയുടെ ഭര്‍ത്താവ് സുജന്‍ മാജി സഹായം തേടി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ കമ്ബനിയില്‍ എഞ്ചിനീയറാണ് സുജന്‍. കോവിഡ് വ്യാപനം ഭയന്നാണ് ഭര്‍ത്താവിനെ പുറത്താക്കി ഇരുവരും വീട്ടിനുള്ളില്‍ കഴിയാന്‍ തുടങ്ങിയത്. 2020ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആദ്യം ഇളവ് വരുത്തിയപ്പോള്‍ ജോലിക്ക് പോയ ഭര്‍ത്താവിനെ ശേഷം വീടിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

Post a Comment