തളിപ്പറമ്പ്: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയും വിവിധ സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
നടുവില്‍ കൊട്ടച്ചോല സ്വദേശി പഴുപ്ലാക്കല്‍ സനല്‍ സജുവിനെയാണ്(29)തളിപ്പറമ്ബ് ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സി. മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.
2015 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ആലക്കോട് എസ്.ഐ ആയിരുന്ന പി. ശശികുമാറാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ആലക്കോട് ഇന്‍സ്പെക്ടര്‍ ആയിരുന്ന എ.വി. ജോണ്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സനല്‍ മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജയിലിലാവുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.

Post a Comment