സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

 


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 41,360 രൂപയിലെത്തി. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5170 രൂപയായി.  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്ത് സ്വർണവില 1600 രൂപയോളം കുറഞ്ഞു. ഇന്നലെയും പവന് 160 രൂപ സംസ്ഥാനത്ത് കുറഞ്ഞിരുന്നു. ഇതായിരുന്നു ഇന്നലെ വരെയുള്ള നിരക്ക് വെച്ച് ഈ മാസത്തെ കുറഞ്ഞ നിരക്ക്. എന്നാൽ ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു.

Post a Comment

Previous Post Next Post