മാളികപ്പുറം' ഫെബ്രുവരി 15 മുതല്‍ ഹോട്ട്സ്റ്റാറില്‍



ബോക്സ് ഓഫീസിൽ വേറിട്ട വിജയം കാഴ്ചവച്ച മലയാള ചിത്രം ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍.

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ രണ്ട് വാരാന്ത്യങ്ങളില്‍ തന്നെ വന്‍ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 50 കോടിയായിരുന്നു.

കാവ്യ ഫിലിം കമ്ബനിയുടെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം രഞ്ജിന്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, ഗാനരചന സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്ബൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി കനല്‍ കണ്ണന്‍.

Post a Comment

Previous Post Next Post