എറണാകുളത്ത് പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം; ഒരു മരണം, 10 പേർക്ക് പരിക്ക്

 


എറണാകുളത്ത് പടക്ക നിർമാണ ശാലയിൽ വൻ സ്‌ഫോടനം. വരാപ്പുഴ മുട്ടിനകത്താണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post