ഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെ സംസ്ഥാനത്തിന്‍റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ തലസ്ഥാനമായ വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുന്നുവെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
ഗവര്‍ണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റും. അതേസമയം, നിയമസഭയുടെ പ്രവര്‍ത്തനം നിലവിലെ തലസ്ഥാന നഗരമായ അമരാവതിയിലായിരിക്കും. ഹൈക്കോടതി മറ്റൊരു നഗരമായ കുര്‍ണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
2015 ലാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. 2020 ഓടെ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. അമരാവതിക്ക് പുറമെ വിശാഖപട്ടണം, കര്‍ണൂല്‍ എന്നിവയാണ് ഈ നഗരങ്ങള്‍. എന്നിരുന്നാലും, ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയും അമരാവതി തലസ്ഥാന നഗരമായി തുടരുകയും ആയിരുന്നു.

Post a Comment