സ്വർണ വില കുറഞ്ഞു കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായി. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടിയിരുന്നു. ജനുവരി 26നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയായ 42,480 രൂപയിൽ എത്തിയത്.

Post a Comment