വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ച തൃശൂര്‍ സ്വദേശി അറസ്റ്റില്‍

 


കൊച്ചി: വിമാനത്തില്‍ നിന്നും പുക വലിച്ച സംഭവത്തില്‍ 62 കാരന്‍ അറസ്റ്റില്‍. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്ബാശേരി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച്‌ പുകവലിച്ചതിന് അസ്റ്റിലായത്. വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്‌പൈസ്ജറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു.

Post a Comment

Previous Post Next Post