ശ്രീ​ക​ണ്ഠ​പു​രം - ന​ടു​വി​ൽ റോ​ഡി​ൽ ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം: എം​എ​ൽ​എ

 


ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം-​ചെ​മ്പ​ന്തൊ​ട്ടി-​ന​ടു​വി​ൽ റോ​ഡി​ൽ ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ഇ​തി​നാ​യി നേ​ര​ത്തെ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്രം മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തു​ക​യും മ​റ്റ് ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. കെ​ആ​ർ​എ​ഫ്ബി ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്കാ​ണ് യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റോ​ഡി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സി​ന് തു​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് എ​ൻ​ജി​നി​യ​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സ​ജീ​വ് ജോ​സ​ഫ് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post