ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഹോ​ട്ട​ലു​ക​ളി​ൽ റെ​യ്ഡ്; പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

 


ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ചെ​മ്പ​ന്തൊ​ട്ടി​യി​ലെ എ​ക്സ്മാ​ർ​ട്ട് ഹോ​ട്ട​ലി​ൽ നി​ന്ന് പ​ഴ​കി​യ നെ​യ്ച്ചോ​ർ, ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ, ചീ​ഞ്ഞ പൈ​നാ​പ്പി​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. അ​ല​ക്സ് ന​ഗ​റി​ലെ പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ​നി​ന്ന് എ​ട്ടു കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൂ​ട്ടും​മു​ഖ​ത്ത് ലൈ​സ​ൻ​സ് പു​തു​ക്കാ​തെ​യും അ​ന​ധി​കൃ​ത​മാ​യി ഷെ​ഡ് നി​ർ​മി​ക്കു​ക​യും ചെ​യ്ത വാ​ഴ​ത്തോ​പ്പി​ൽ റ​സ്റ്റോ​റ​ന്‍റും ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ചെ​മ്പ​ന്തൊ​ട്ടി​യി​ലെ ആ​ർ​ആ​ർ ചാ​യ​ക്ക​ട​യും അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി. സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 25,000 രൂ​പ​യോ​ളം പി​ഴ​യും ഈ​ടാ​ക്കി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ വി.​ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​രാ​യ എം. ​രേ​ഖ, എ.​എ​സ്. സ​ന്ദീ​പ്, കെ.​എം. മു​നീ​ര്‍ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Post a Comment

Previous Post Next Post