മയ്യില്‍: മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മലപ്പട്ടം പഞ്ചായത്തില്‍ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് നൂറോളം പേര്‍ ചികിത്‌സ തേടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും അന്വേഷണമാരംഭിച്ചു.
വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം അവശത അനുഭവപ്പെട്ടവര്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്‌സയിലാണ്.
നൂറോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രി, തളിപറമ്ബ് താലൂക്ക് ആശുപത്രി, മയ്യില്‍ സി. എച്ച്.സി, മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രം, എന്നിവടങ്ങളിലും കണ്ണൂര്‍, തളിപറമ്ബ്, മയ്യില്‍, എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ ചികിത്‌സയിലുള്ളത്. ഇതില്‍ മുപ്പതോളം പേര്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. സ്ത്രീകളും കുട്ടികളും വയോധികരും ഭക്ഷ്യവിഷബാധയേറ്റവരിലുണ്ട്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട്.

Post a Comment