കണ്ണൂര്‍ ഐടിഐയില്‍ ജോബ് ഫെയര്‍ നാളെ



കണ്ണൂര്‍: ഐടിഐകളില്‍നിന്നു പ‍‍ഠിച്ചിറങ്ങുന്ന മുഴുവന്‍ പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന തൊഴില്‍ മേളയുടെ ഭാഗമായി നാളെ കണ്ണൂര്‍ ഐടിഐയില്‍ സ്പെക്‌ട്രം ജോബ് ഫെയര്‍ സംഘടിപ്പിക്കും.


ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര കന്പനിയിലും അശോക് ലെയ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള 60ഓളം വ്യവസായ സ്ഥാപനങ്ങളിലായി 1200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജില്ലയിലെ പത്ത് സര്‍ക്കാര്‍ ഐടിഐകളില്‍നിന്നും മറ്റ് സ്വകാര്യ ഐടിഐകളില്‍നിന്നും പഠിച്ചിറങ്ങിയ ട്രെയിനികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. നോളജ് മിഷനുമായി സഹകരിച്ച്‌ നടത്തുന്ന തൊഴില്‍ മേളയിലേക്ക് DWMS CONNET APP, https:/knowledgmission.kerala.gov.in എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. ഇതുകൂടാതെ ഇന്നു രാവിലെ പത്തുമുതല്‍ കണ്ണൂര്‍ ഗവ.


ഐടിഐയില്‍ രജിസ്ട്രേഷന്‍ ഡസ്കും നാളെ സ്പോട്ട് രജിസ്ട്രേഷനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം നടത്തിയ തൊഴില്‍ മേളയിലൂടെ 696 കുട്ടികള്‍ക്ക് പ്ലേസ്മെന്‍റ് ലഭിച്ചിരുന്നു. പ്രതിവര്‍ഷം 1500 ഓളം ട്രെയിനികളാണ് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകളില്‍നിന്നും പഠിച്ചിറങ്ങുന്നത്. തൊഴില്‍ മേള കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

വാര്‍ഡ് കൗണ്‍സിലര്‍ ബിജോയ് തയ്യില്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ മേഖല ജോയിന്‍റ് ഡയറക്‌ടര്‍ സി. രവികുമാര്‍ മുഖ്യപ്രഭാഷണം നട‌ത്തും. പത്രസമ്മേളനത്തില്‍ കണ്ണൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ ടി.

മനോജ് കുമാര്‍, സി. മധുസൂദനന്‍, എം. പവിത്രന്‍, എ.പി. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post