മാഹി:മാഹി മേഖലയിലെ പെട്രോള്‍ പമ്ബുകളില്‍ നോര്‍മല്‍ പെട്രോളും ഡീസലും സ്റ്റോക്കുണ്ടായിട്ടും കൃത്രിമ ക്ഷാമമെന്ന് ഉപഭോക്താക്കളുടെ പരാതി.
അതെ സമയം വില കൂടുതലുള്ള പ്രീമിയം പെട്രോളും എക്സ്ട്രാ ഗ്രീന്‍ ഡീസലും പമ്ബുകളില്‍ സുലഭമാണു താനും.
പമ്ബുകളിലെ സ്റ്റോക്ക് ബോര്‍ഡില്‍ എപ്പോഴും നോര്‍മല്‍ പെട്രോളും, ഡീസലും പതിനായിരം ലിറ്ററിന് മേലെ സ്റ്റോക്കുണ്ടാകും. പ്രീമിയം ഇനങ്ങള്‍ കൂടുതല്‍ വിറ്റഴിക്കണമെന്ന ഐ.ഒ.സി.കമ്ബനിയുടെ നിര്‍ദ്ദേശമനുസരിക്കുന്നതാണ് കാരണമായി ഉപഭോക്താക്കളോടുള്ള ഡീലര്‍മാരുടെ മറുപടി.
കേരളത്തെ അപേക്ഷിച്ച് മാഹിയില്‍ ഇന്ധനങ്ങള്‍ക്ക് പത്തു രൂപ കുറവായതിനാല്‍ വിദൂര പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളുമായി എത്തുന്നവരോടാണ് പെട്രോള്‍ പമ്ബുകാരുടെ ചതി. ഫുള്‍ ടാങ്ക് ഇന്ധനമടിക്കുവാന്‍ എത്തുന്നവര്‍ക്ക് വില കൂടുതലുള്ള പ്രീമിയം ഇന്ധനം വാങ്ങി മടങ്ങേണ്ടിവരുന്നു.ആംബുലന്‍സ് പോലുള്ള അത്യാവശ്യ സര്‍വീസുകള്‍ പോലും രോഗിയുമായി പമ്ബുകള്‍ തോറും അന്വേഷിച്ച് കയറിയിറങ്ങേണ്ട സ്ഥിതിയുമുണ്ട്.
ഡീലര്‍മാരില്‍ സമ്മര്‍ദ്ദം
ഐ.ഒ.സി.കമ്ബനിയുമായി മാഹിയിലെ പമ്ബുകള്‍ ഓട്ടോമേഷന്‍ സിസ്റ്റം നിലനില്‍ക്കുന്നതിനാല്‍ ഇതര പമ്ബുകളിലെ നോര്‍മല്‍ പെട്രോള്‍, ഡീസല്‍ യൂണിറ്റുകളെ നിരുത്സാഹപ്പെടുത്തുന്നതായി ഡീലര്‍മാര്‍ക്കും പരാതിയുണ്ട്. അയ്യായിരം ലിറ്റര്‍ പ്രീമിയം പെട്രോള്‍ എടുക്കാന്‍ ഡീലര്‍ക്ക് 5 ലക്ഷത്തോളം രൂപ വേണം. കമ്ബനിയുടെ നിര്‍ബന്ധം കാരണം ഡീലര്‍മാര്‍ വില കൂടിയ ഉത്പന്നം എടുക്കേണ്ടിവരികയാണ്. പ്രീമിയം എടുത്തില്ലെങ്കില്‍ നോര്‍മല്‍ പെട്രോളും ഡീസലും കിട്ടില്ലെന്നാണ് ഇതിന് കാരണം.നോര്‍മല്‍ ഇനങ്ങള്‍ക്കായി മാഹിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്ബനികളുടെ പമ്ബുകളില്‍ വന്‍ തിരക്കാണനുഭവപ്പെടുന്നത്. പ്രിമിയം ഇനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം മൂലം മാഹിയിലെ ഇന്ത്യന്‍ ഓയില്‍ പമ്ബുകളില്‍ ബിസിനസ് കുറഞ്ഞു വരുന്നതായും സൂചനയുണ്ട്.
മാഹിയില്‍ ഇന്ധനവില
നോര്‍മല്‍ പെട്രോള്‍ ₹93.80
പ്രീമിയം പെട്രോള്‍ ₹ 98.24
ഡീസല്‍ പ്രീമിയം 87.08
നോര്‍മല്‍ ഡീസല്‍ ₹83.72

Post a Comment