ബാങ്ക് പണിമുടക്ക് മാറ്റി; തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും, തീരുമാനം ചിഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയില്‍

 


മുംബൈ : ബാങ്ക് ജീവനക്കാര്‍ ജനുവരി 30, 31 തീയതികളില്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഈ മാസം 31ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി.

11-ാം ശമ്ബള പരിഷ്കരണം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക, നിയമന നടപടികള്‍ ആരംഭിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണി മുടക്കിന് ആഹ്വാനം ചെയ്തത്.

Post a Comment

Previous Post Next Post