സ്പോര്‍ട്സ് സ്‌കൂള്‍: കണ്ണൂര്‍ ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് നാളെ തുടങ്ങും

 


സംസ്ഥാന സ്ഥാന കായിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ജനുവരി 28ന് ആരംഭിക്കും.

കണ്ണൂര്‍ ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളില്‍ നടക്കുന്ന ട്രയല്‍സില്‍ ഏതു ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.

28ന് വയക്കര ഗവ എച്ച്‌എസ്‌എസിലും 30ന് ഇരിട്ടി എംജി കോളെജിലും, കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലുമാണ് ട്രയല്‍സ്. രാവിലെ എട്ടിന് ആരംഭിക്കും. ആറു മുതല്‍ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം.

അത് ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), ത്വയ്ക്കോണ്ടോ (പെണ്‍കുട്ടികള്‍), വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, റെസ്ലിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയല്‍സ് നടത്തുന്നത്. ഫുട്ബോളിനുള്ള സെലക്ഷന്‍ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല.

പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ടു പാസ്പോര്‍ട് സൈസ് ഫൊട്ടോയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്ബറുകള്‍- അത് ലറ്റിക്സ്- 9744583819, ബോക്സിങ്- 8078729176, ജൂഡോ- 9020523931, ക്രിക്കറ്റ്- 9745832762, ത്വയ്ക്കോണ്ടോ- 9744934028, വോളിബോള്‍- 9747620308, ബാസ്‌ക്കറ്റ്ബോള്‍- 9562374762, ഹോക്കി- 9747578311, റെസ്ലിങ്- 9847324168.


Sports school

Post a Comment

Previous Post Next Post