വെടിയേറ്റ ഒഡീഷ മന്ത്രി അന്തരിച്ചു



പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബ കിസോര്‍ ദാസ് അന്തരിച്ചു. ഗുരുതര പരിക്കേറ്റ മന്ത്രിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ BJDയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പെട്ടെന്ന് നിറയൊഴിക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ASI) ഗോപാല്‍ ദാസാണ് വെടിവെച്ചത്.

Post a Comment

Previous Post Next Post