ആശുപത്രി പരിസരത്ത് 19കാരിയെ മരിച്ചനിലയിൽ കണ്ടെത്തി





ആശുപത്രി പരിസരത്ത് 19കാരിയെ മരിച്ചനിലയിൽ കണ്ടെത്തി

ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.

കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്.

അക്ഷരയെ കാണാനില്ലെന്ന് നേരത്തെ രക്ഷിതാക്കൾ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു.


ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് അക്ഷരയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനു മുകളിൽ നിന്ന് വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷര ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post