അരങ്ങത്ത് ഇന്ന് ടൗൺ പറയെടുപ്പ് മഹോത്സവം; പാണ്ടിമേളം, മാജിക് ഷേ: ഗതാഗത നിയന്ത്രണം

ആലക്കോട്: അരങ്ങം ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ആലക്കോട് ടൗൺ പറയെടുപ്പ് മഹോത്സവം ഇന്ന്. വിപുലമായ പരിപാടികളോടെ ടൗൺ ഉത്സവാഘോഷ കമ്മിറ്റി ആഭിമുഖ്യത്തിൽ നടക്കും. വൈകുന്നേരം 3.30ന് 6 ക്ഷേത്രത്തിൽ നിന്ന് ആലക്കോട്ടേക്ക് പറയെഴുനള്ളിപ്പ്. ആലക്കോട് കൊട്ടാരത്തിൽ ഇറക്കി
പൂജ, ഏഴ് ഗജവീരൻമാരുടെ അകമ്പടിയോടെ ടൗൺ പന്തലിൽ പറയെടുപ്പ്,പഞ്ചവാദ്യം,സേവ,വൈകുന്നേരം 6 മണി മുതൽ ടൗൺ പന്തലിൽ തൃശൂർ പൂരം പാറമേക്കാവ് ഇലഞ്ഞിത്തറ മേളത്തിലെ നിറസാന്നിധ്യമായ ഗുരുവായൂർ മോഹന വാര്യരും 51 കലാകാരന്മാരും അണിനിരക്കുന്ന പാണ്ടിമേളം. രാത്രി 8.30ന് പറയെടുപ്പ് തിരിച്ചെഴുന്നള്ളത്ത്. ടൗൺ പറയെടുപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ ട്രസ്റ്റി ബോർഡ് ചെയർമാൻ എം. പി. മുരളിദാസ്,അജിത്ത് രാമവർമ്മ, കെ.ഗോപാലകൃഷ്ണൻ
മാസ്റ്റർ, ടൗൺ കമ്മിറ്റി രക്ഷാധികാരികളായ കെ.എം.ഹരിദാസ്, ബേബി പോത്തനാമല, പ്രസിഡണ്ട് കെ.എസ്.പത്മകുമാർ, കൺവീനർ സി.ആർ.മനോജ്, ട്രഷറർ ഡെന്നീസ് വാഴപ്പള്ളിൽ,
കോ-ഓർഡിനേറ്റർ ജി. ഉണ്ണികൃഷ്ണൻ അറിയിച്ചു.ടൗൺ പന്തലിൽ പറ നിറക്കാൻ ഭക്തജനങ്ങൾക്ക് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പറയെടുപ്പ് മഹോത്സവം പ്രമാണിച്ച്  ആലക്കോട് ടൗണിൽ കടയലങ്കാര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.10001 രൂപയാണ് ഒന്നാം സമ്മാനം. 7001 രൂപ രണ്ടാം സമ്മാനം, 3001 രൂപ മൂന്നാം സമ്മാനം. വൈകുന്നേരം 5 മണി മുതൽ പറയെടുപ്പ് കഴിയുന്നതുവരെ ടൗണിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലക്കോട്ടെ വ്യാപാരികൾ,ഓട്ടോ-ടാക്സി ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ,
രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്മയിൽ ആലക്കോടിന്റെ ദേശീയ ഉത്സവമായി കൊണ്ടാടപ്പെടുന്ന അരങ്ങം ഉത്സവത്തിന്റെയും ടൗൺ പറയെടുപ്പ് മഹോത്സവത്തിന്റെയും വിജയത്തിന് മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ക്ഷേത്രസ്റ്റേജിൽ നാളെ രാത്രി 8ന് പ്രസിദ്ധ മജീഷ്യൻ. പ്രൊഫ.സ്രാമാജ് അവതരിപ്പിക്കുന്ന ഹൊറർ മാജിക് ഷോയും നടക്കും

Post a Comment

Previous Post Next Post