ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ നാളെ മുതൽ 'പണി പാളും'

 


സംസ്ഥാനത്തെ ഭക്ഷണ ശാലകൾക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി നാളെ മുതൽ പരിശോധനയും ശക്തമാക്കും.

Post a Comment

Previous Post Next Post