കാഞ്ഞങ്ങാട് പാറപള്ളിയില്‍ പിക്കപ്പ് വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെറുപനത്തടി സ്വദേശി യൂസഫാണ് മരിച്ചത്. യുസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന ബന്ധുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. പാറപ്പള്ളിക്കും ഗുരുപുരത്തിനും ഇടയില്‍ ഗോള്‍ഡന്‍ ജിമ്മിന് മുന്‍വശത്തായിരുന്നു അപകടം.

Post a Comment