ആലക്കോട്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി
സ്കൂൾ അണ്ടർ 19, അണ്ടർ 17, അണ്ടർ 14 വിഭാഗങ്ങളിലായി ഓവറോൾ ചാമ്പ്യൻമാരായി. ആലക്കോട്
എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂളും തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളും റണ്ണേഴ്സ് അപ് ട്രോഫി നേടി. വായാട്ടുപറമ്പ് സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സോഫിയ ചെറിയാൻ, ജോമോൻ പുളി
ക്കൽ, ഷാജു ജോസഫ്, എൻ.കെ മനോജ്,ജോസ് ജോസഫ് പ്രസംഗിച്ചു.

Post a Comment