മലയോരത്തെ ജോലി തട്ടിപ്പ്;പോലീസ് അന്വേഷണം ഊർജിതമാക്കി





ആലക്കോട്: സപ്ലൈകോ അടക്കമുള്ള
സർക്കാർ സ്ഥാപനങ്ങളിൽ ജോലി
വാഗ്ദാനം ചെയ്ത് മലയോരം കേന്ദ്രീകരിച്ച് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ
പോലീസ് അന്വേഷണം ഊർജിതമാക്കി.
കോട്ടയം സ്വദേശിയും മംഗരയിൽ താമസക്കാരനും കരുവഞ്ചാലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നേരത്തെ അധ്യാപകനുമായിരുന്ന ജോയി വർഗീസിന്റെ നേതൃത്വത്തിലാണ് വൻ ജോലി തട്ടിപ്പ് നടന്നത്. തട്ടിപ്പിന് ഇരയായ മൂന്നു പേരുടെ പരാതികളിലായി ജോയി, ഇയാളുടെ ഭാര്യ മോളി എന്നിവർക്കെതിരെ കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ആലക്കോട് പോലീസ് കേസെടു
ത്തിരുന്നു. പെരിന്തട്ടയിലെ തസ്യാമ്മ
ജോൺ, കണിയൻ ചാലിലെ ബെറ്റി തോമസ്, പെരിങ്ങാലയിലെ ജയ്സൺ എന്നിവരാണ് ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
23 ലക്ഷത്തോളം രൂപ ഇവരിൽ നിന്ന്
ജോയി വർഗീസ് തട്ടിയെടുക്കുകയും മോളി ഇതിന് കൂട്ട് നിൽക്കുകയും ചെയ്തതായാണ് പരാതി. ജോലി തട്ടിപ്പിന് ഇരയായവരുടെ മൊഴികൾ പോലീസ് വിശദമായി എടുത്തു വരികയാണ്.ആലക്കോട്
സി.ഐ: എം.പി.വിനീഷ്കുമാർ, എസ്.ഐകെ.ഷറഫുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ഏപ്രിൽ ഒന്നും ജൂൺ 18നും ഇടയ്ക്കുള്ള കാലയളവിലായാണ് ജോലി തട്ടിപ്പ് നടന്നത്. തട്ടിപിന്റെ മുഖ്യ സൂത്രധാരനായ ജോയി
വർഗീസ് നാട്ടിൽ നിന്ന് മുങ്ങിയിരിക്കുകയാണ്. ഇയാളുടെ ഫോണും സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടത്താനുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. പരാതി നൽകിയവർക്ക് പുറമെ മറ്റ് നിരവധി പേരും ജോലി തട്ടിപ്പിൽ കുടുങ്ങി ലക്ഷങ്ങൾ നൽകിയെങ്കിലും പലരും നാണക്കേട് കാരണം പരാതി
നൽകാൻ തയ്യാറാകാതെ മാറി നിൽക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post