നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെ ദില്ലിയിലെ പശ്ചിമ വിഹാറിൽ ആണ് സംഭവം നടന്നത് . ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ഓഫീസിൽ നിന്ന് മടങ്ങുകയായിരുന്ന ജ്യോതിയ്ക്കുനേരെ ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു. ദില്ലി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Post a Comment