കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിൽ 2022-23 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്ററുകളിലേക്ക് (യഥാക്രമം 2022,2021 അഡ്മിഷൻ) പുനഃപ്രവേശനത്തിനായി 2023 ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
▪️ ഹാൾ ടിക്കറ്റ്
20.01.2023ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
▪️ പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ / സപ്ലിമെന്ററി )മെയ് 2022 പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് ഉത്തര കടലാസിന്റെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 28.01.2023 വൈകുന്നേരം 5 മണി വരെ സർവ്വകലാശാലയിൽ സ്വീകരിക്കും
▪️ വാചാപരീക്ഷ
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ ഏപ്രിൽ 2022 ന്റെ വാചാപരീക്ഷ 23.01.2023ന് സർവകലാശാല താവക്കര ക്യാമ്പസിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിൽ വെച്ച് നടത്തുന്നതാണ്. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
▪️ പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി റെഗുലർ നവംബർ 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനുവരി 30 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
▪️ പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എ ഹിസ്റ്ററി (സി ബി സി എസ് എസ് 2020 സിലബസ്) റെഗുലർ / സപ്ലിമെന്ററി നവംബർ 2022 പരീക്ഷയ്ക്ക് ജനുവരി 19 വരെ പിഴയില്ലാതെ അപേക്ഷിക്കാം.
.jpeg)
Post a Comment